ബീഡി വാങ്ങാന്‍ കടയില്‍ പോയി, അഞ്ച് ദിവസമായിട്ടും തിരിച്ചെത്തിയില്ല, വയോധികനായി തിരച്ചില്‍

Mar 27, 2024

seena

പാലക്കാട്: ബീഡി വാങ്ങാന്‍ കടയില്‍ പോയ വയോധികനെ കാണാനില്ലെന്ന് പരാതി. കിണാശ്ശേരി സ്വദേശിയായ വേലായുധനെ(70) അഞ്ച് ദിവസമായി കാണാനില്ലെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. ശനിയാഴ്ച വൈകീട്ടാണ് വേലായുധന്‍ വീട്ടില്‍ നിന്ന് ബീഡി വാങ്ങാനായി അടുത്തുള്ള കടയിലേക്കായി പോയത്.

തിരിച്ചുവരേണ്ട സമയം കഴിഞ്ഞിട്ടും ആളെ കാണാതായതോടെയാണ് ഭാര്യ ലീലയും മകള്‍ ലൈജുവും പൊലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ഫോണോ, വാച്ചോ എടുത്തിരുന്നില്ലെന്നും കുടുംബം പറയുന്നു. കടയില്‍ പോകുന്നതിന് മുമ്പ് ബീഡി വാങ്ങാന്‍ കാശ് ചോദിച്ചപ്പോള്‍ ലീലയുമായി ചെറിയ തര്‍ക്കമുണ്ടായി. വീടിന്റെ പടിക്കലെത്തിയപ്പോള്‍ ഏറെ നേരം തിരിഞ്ഞുനോക്കി നിന്നു, അപ്പോള്‍ എന്തുപറ്റിയെന്ന് താന്‍ ചോദിച്ചതായും ലീല പറയുന്നു.

cake tower new
LATEST NEWS
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ രോഗി മരിച്ചു; പരാതിയുമായി കുടുംബം

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ രോഗി മരിച്ചു; പരാതിയുമായി കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്നും വീണ പരിക്കേറ്റ് രോഗി മരിച്ച...

യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികളായ ചന്തേര എംഡിഎംഎ കേസ്; ഘാന സ്വദേശിയും യുവതിയും പിടിയിൽ

യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികളായ ചന്തേര എംഡിഎംഎ കേസ്; ഘാന സ്വദേശിയും യുവതിയും പിടിയിൽ

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട കാസർകോട് ചന്തേരയിലെ എംഡിഎംഎ മയക്കുമരുന്ന് കടത്ത് കേസിൽ...