സിപിഎം ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ഇൻകം ടാക്സ് മരവിപ്പിച്ചു

Apr 6, 2024

seena

തൃശൂര്‍: സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. ബാങ്കിൽ ഇന്നലെ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ പരിശോധന നടത്തിയിരുന്നു. പാർട്ടി നൽകിയ ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. 1998ൽ തുടങ്ങിയ അക്കൗണ്ടിൽ ഇപ്പോഴുള്ളത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതിൽ ഒരു കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റാണ്.

ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഒരു കോടി രൂപ പിൻവലിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയാണ് പണം പിൻവലിച്ചത്. ഈ പണം ചെലവഴിക്കരുതെന്ന് ഇൻകംടാക്സ് നിർദേശം നൽകിയിട്ടുണ്ട്. പണത്തിന്‍റെ സോഴ്സ് അടക്കമുളളവ വ്യക്തമാക്കാൻ ഇൻകംടാക്സ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തങ്ങൾക്ക് ഒന്നും ഒളിപ്പിക്കാനില്ലെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ് പ്രതികരിച്ചു.

cake tower new
LATEST NEWS
‘ബെത്‌ലഹേം ഷൂട്ടിനിടെ പാനിക് അറ്റാക്ക് പോലുണ്ടായി, ആരും അറിഞ്ഞില്ല’; വെളിപ്പെടുത്തി ഗിരീഷ് എഡി

‘ബെത്‌ലഹേം ഷൂട്ടിനിടെ പാനിക് അറ്റാക്ക് പോലുണ്ടായി, ആരും അറിഞ്ഞില്ല’; വെളിപ്പെടുത്തി ഗിരീഷ് എഡി

മലയാള സിനിമയില്‍ ഏറ്റും കൂടുതല്‍ സക്‌സസ് റേറ്റുള്ള സംവിധായകരില്‍ ഒരാളാണ് ഗിരീഷ് എഡി. സംവിധാനം...

പൊട്ടിച്ചിരിക്കാന്‍ റെഡിയായിക്കോ, ‘കാക്കക്കുയില്‍’ പോലൊരു ഐറ്റം വരുന്നു; അനൂപ് സത്യന്‍-മോഹന്‍ലാല്‍ ചിത്രത്തില്‍ മുകേഷും

പൊട്ടിച്ചിരിക്കാന്‍ റെഡിയായിക്കോ, ‘കാക്കക്കുയില്‍’ പോലൊരു ഐറ്റം വരുന്നു; അനൂപ് സത്യന്‍-മോഹന്‍ലാല്‍ ചിത്രത്തില്‍ മുകേഷും

മലയാളത്തിലെ ഐക്കോണിക് കൂട്ടുകെട്ടാണ് മോഹന്‍ലാലും മുകേഷും. ഇരുവരും ഒരുമിച്ച് വന്നപ്പോഴൊക്കെ...