ട്രെയിനിനുള്ളിൽ വെച്ച് യുവാവിന് പാമ്പ് കടിയേറ്റു; ഗുരുവായൂര്‍- മധുര എക്‌സ്പ്രസിലെ യാത്രക്കാരെ ഒഴിപ്പിച്ചു

Apr 15, 2024

seena

കോട്ടയം: ഏറ്റുമാനൂരില്‍ ട്രെയിനിനുള്ളിൽ വെച്ച് യുവാവിന് പാമ്പു കടിയേറ്റതായി സംശയം. മധുര സ്വദേശി കാര്‍ത്തിക്കിനാണ് കടിയേറ്റത്. യുവാവിനെ വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് സംഭവം നടന്ന ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച് സീല്‍ ചെയ്തു.

ഗുരുവായൂര്‍- മധുര എക്‌സ്പ്രസില്‍ വെച്ചാണ് സംഭവം. പാമ്പ് കടിച്ചു എന്ന് പറഞ്ഞതിനെ തുടര്‍ന്ന് ആറാം നമ്പര്‍ ബോഗിയില്‍ യാത്ര ചെയ്തിരുന്ന കാര്‍ത്തിക്കിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാര്‍ത്തിക്കിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.

cake tower new
LATEST NEWS