ഇനി മുതല്‍ സ്വന്തം കുടുംബ ഫോട്ടോ ഡ്രൈവറുടെ മുന്നില്‍ വെക്കണം, പുതിയ നിര്‍ദേശവുമായി യുപി ഗതാഗത വകുപ്പ്

Apr 17, 2024

ലഖ്‌നൗ: റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ തന്ത്രവുമായി ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ്. എല്ലാ വാണിജ്യ വാഹനങ്ങളുടെയും സംസ്ഥാന ബസുകളുടെയും ഡ്രൈവര്‍മാരോട്‌ അവരുടെ കുടുംബത്തിന്റെ ചിത്രം ഡാഷ്‌ബോര്‍ഡില്‍ സൂക്ഷിക്കാന്‍ ഗതാഗത കമ്മീഷണര്‍ ചന്ദ്രഭൂഷണ്‍ സിങ് നിര്‍ദേശിച്ചു.ആന്ധ്രാപ്രദേശില്‍ നിന്നാണ് ഈ ആശയം ആശയം സ്വീകരിച്ചതെന്ന് ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്‍ വെങ്കിടേശ്വര്‍ ലു പറഞ്ഞു. ഡ്രൈവര്‍ക്ക് മുന്നില്‍ സ്വന്തം കുടുംബത്തിന്റെ ചിത്രം സൂക്ഷിക്കുമ്പോള്‍ വൈകാരികമായ ഓര്‍മകള്‍ ഉണ്ടാവുകയും റോഡ് സുരക്ഷയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യും. ഡ്രൈവിങില്‍ ശ്രദ്ധയുണ്ടാവാന്‍ കാരണമാവുകയും ചെയ്യുമെന്ന് ചന്ദ്രഭൂഷണ്‍ സിങ് പറയുന്നു.

2022 ല്‍ സംസ്ഥാനത്ത് 22,596 അപകടങ്ങളുണ്ടായപ്പോള്‍ 2023ല്‍ 23,652 അപകടങ്ങളാണുണ്ടായതത്. റോഡപകടങ്ങളില്‍ 4.7 ശതമാനമാണ് വര്‍ധനവുണ്ടായത്. ഇതില്‍ പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ഗതാഗത വകുപ്പിന്റെ പുതിയ തീരുമാനം.

LATEST NEWS
രാത്രിയില്‍ രാസമാലിന്യം ഒഴുക്കിവിട്ടു, പെരിയാറില്‍ മീനുകളുടെ കൂട്ടക്കുരുതി; എടയാറില്‍ പ്രതിഷേധം

രാത്രിയില്‍ രാസമാലിന്യം ഒഴുക്കിവിട്ടു, പെരിയാറില്‍ മീനുകളുടെ കൂട്ടക്കുരുതി; എടയാറില്‍ പ്രതിഷേധം

കൊച്ചി: എടയാര്‍ വ്യവസായ മേഖലയ്ക്ക് സമീപം പെരിയാറില്‍ രാസമാലിന്യം കലര്‍ന്നതിനെ തുടര്‍ന്ന്...

ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി....

ഗുരുവായൂര്‍ ക്ഷേത്രത്തിന് പ്രൗഢി പകര്‍ന്ന് കിഴക്കേ നടയില്‍ ഇനി അലങ്കാര ഗോപുരം; താഴികക്കുടം സ്ഥാപിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന് പ്രൗഢി പകര്‍ന്ന് കിഴക്കേ നടയില്‍ ഇനി അലങ്കാര ഗോപുരം; താഴികക്കുടം സ്ഥാപിച്ചു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേനടയില്‍ നിര്‍മ്മിക്കുന്ന അലങ്കാര ഗോപുരത്തില്‍ താഴികക്കുടം...