പത്തനംതിട്ടയിലെ കള്ളവോട്ടില്‍ നടപടി: മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

Apr 21, 2024

പത്തനംതിട്ട: പത്തനംതിട്ടയിലെ കള്ളവോട്ട് പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ നടപടി. രണ്ട് പോളിങ് ഉദ്യോഗസ്ഥരെയും ബൂത്ത് ലെവല്‍ ഓഫീസറെയും സസ്‌പെന്‍ഡ് ചെയ്തു. പോളിങ് ഓഫീസര്‍മാരായ ദീപ, കല എസ് തോമസ്, ബിഎല്‍ഒ അമ്പിളി എന്നിവര്‍ക്കെതിരെയാണ് നടപടി.

ആറുവര്‍ഷം മുമ്പ് മരിച്ചയാളുടെ പേരില്‍ മറ്റൊരാള്‍ വോട്ടു ചെയ്തു എന്നായിരുന്നു പരാതി. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ടു ചെയ്തുവെന്നാണ് പരാതിയിലുള്ളത്. കള്ളവോട്ട് ചെയ്യാന്‍ വാര്‍ഡ് മെമ്പറും ബിഎല്‍ഒയും ഒത്തുകളിച്ചുവെന്നും എല്‍ഡിഎഫ് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പത്തനംതിട്ട മണ്ഡലത്തില്‍പ്പെട്ട ആറന്മുളയിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കും. അതിനുള്ള റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കുമെന്നും വരണാധികാരിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

LATEST NEWS
മൂന്നാം ദിനം വെടിക്കെട്ട്; 13ാം ശതകവുമായി രാഹുല്‍; ഗില്ലിന് രണ്ട് റണ്‍സിന് സെഞ്ച്വറി നഷ്ടം

മൂന്നാം ദിനം വെടിക്കെട്ട്; 13ാം ശതകവുമായി രാഹുല്‍; ഗില്ലിന് രണ്ട് റണ്‍സിന് സെഞ്ച്വറി നഷ്ടം

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്. മൂന്നാം...

ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളി തിളക്കം; ഭാഗ്യം തേടിയെത്തിയത് ഷാര്‍ജയില്‍ താമസിക്കുന്ന യുവതിയെ

ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളി തിളക്കം; ഭാഗ്യം തേടിയെത്തിയത് ഷാര്‍ജയില്‍ താമസിക്കുന്ന യുവതിയെ

അബുദാബി: ബിഗ് ടിക്കറ്റ് അബുദാബിയുടെ ആദ്യ ആഴ്ചയിലെ ഇ-ഡ്രോയില്‍ മലയാളി ഉള്‍പ്പെടെ നാലുപേര്‍ക്ക്...