സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്

Apr 22, 2024

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്. എങ്കിലും 54000ന് മുകളില്‍ തന്നെയാണ് സ്വര്‍ണവില. 54,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 6755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഈ മാസം മൂന്നാംതീയതി മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. തുടര്‍ന്ന് രണ്ടുദിവസത്തിനിടെ ഏകദേശം 500 രൂപയാണ് ഇടിഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.

cake tower new
LATEST NEWS
കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി; തെക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി; തെക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് തെക്കന്‍ ജില്ലകളില്‍ ശക്തമായ...

മൂത്രമൊഴിക്കുന്നവരെ കൊണ്ട് പൊറുതിമുട്ടി; ചുറ്റും ‘കണ്ണാടി മതില്‍’; ഇനി എല്ലാം നാട്ടുകാര്‍ കാണും

മൂത്രമൊഴിക്കുന്നവരെ കൊണ്ട് പൊറുതിമുട്ടി; ചുറ്റും ‘കണ്ണാടി മതില്‍’; ഇനി എല്ലാം നാട്ടുകാര്‍ കാണും

മൈസുരു: പൊതുസ്ഥലത്തെ മൂത്രമൊഴിക്കല്‍ തടയുന്നതിനായി പുതിയ രീതിയില്‍ മതില്‍ സ്ഥാപിച്ച് മൈസുരു സിറ്റി...