കേരളത്തില്‍ പോളിങ് ശതമാനം 50നടുത്ത്, സമാധാനപരം

Apr 26, 2024

ലോക്സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ വോട്ടിങ് സംസ്ഥാനത്ത് പുരോഗമിക്കുന്നു. പലയിടങ്ങളിലും ചൂട് ശക്തമാണെങ്കിലും ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ എത്തിക്കൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ പോളിങ് ഉച്ചയ്ക്ക് 02.15 വരെ 46.02 ശതമാനം ആണ്. മിക്ക ബൂത്തുകളിലും ക്യൂ പ്രകടമാണ്. സംസ്ഥാനത്ത് പോളിങ് ഇതുവരെ സമാധാനപരം.

സംസ്ഥാനത്ത് പോളിങ് ശതമാനം 46.02

മണ്ഡലം തിരിച്ചുള്ള കണക്ക്

1. തിരുവനന്തപുരം-44.66
2. ആറ്റിങ്ങല്‍-47.23
3. കൊല്ലം-44.72
4. പത്തനംതിട്ട-44.96
5. മാവേലിക്കര-45.20
6. ആലപ്പുഴ-48.34
7. കോട്ടയം-45.42
8. ഇടുക്കി-45.17
9. എറണാകുളം-45.18
10. ചാലക്കുടി-47.93
11. തൃശൂര്‍-46.88
12. പാലക്കാട്-47.88
13. ആലത്തൂര്‍-46.43
14. പൊന്നാനി-41.53
15. മലപ്പുറം-44.29
16. കോഴിക്കോട്-45.92
17. വയനാട്-4728
18. വടകര-45.73
19. കണ്ണൂര്‍-48.35
20. കാസര്‍ഗോഡ്-47.39

വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. രാവിലെ 5.30നാണ് പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്.കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തൽ. കള്ളവോട്ടിന് ശ്രമം ഉണ്ടായാൽ കർശന നടപടിക്ക് തെര‍‌ഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.

cake tower new
LATEST NEWS
‘സഞ്ജു ഇക്കാര്യത്തിൽ കോഹ്‍ലിയെ മാതൃകയാക്കണം, ഇല്ലെങ്കിൽ പണിയാകും’; മുന്നറിയിപ്പുമായി മഞ്ജരേക്കര്‍

‘സഞ്ജു ഇക്കാര്യത്തിൽ കോഹ്‍ലിയെ മാതൃകയാക്കണം, ഇല്ലെങ്കിൽ പണിയാകും’; മുന്നറിയിപ്പുമായി മഞ്ജരേക്കര്‍

ചെന്നൈ: ഇത്തവണത്തെ ഐപിഎൽ സീസണിൽ ചെന്നൈയ്ക്ക് സൂപ്പർ കിങ്സിന് വേണ്ടി മികച്ച പ്രകടനമാണ് സഞ്ജു സാംസൺ...