ആറ്റിങ്ങൽ: ഉപയോഗശൂന്യമായി വർഷങ്ങളായി അനാഥമായി നിൽക്കുന്ന ടെലഫോൺ പോസ്റ്റ് മൂട് ദ്രവിച്ച് ചരിഞ്ഞ് പരിഭ്രാന്തിയിൽ. കാൽനട യാത്രക്കാർ പരിഭ്രാന്തിയിൽ. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷന് സമീപത്തെ കേരള ബേക്കറിയുടെയും ധനലക്ഷ്മി ജ്വല്ലറിയുടെയും മുകളിലാണ് പോസ്റ്റ് പതിച്ചിരിക്കുന്നത്.
ബേക്കറിയുടെ നെയിംബോർഡ് തകർന്ന സ്ഥിതിയിലായി. ഈ പോസ്റ്റ് ഏറെ നാളായി തകർന്ന സ്ഥിതിയിലാണ്.
പലതരം കേബിളുകളുടെ ചുരുട്ടുകൾ സൂക്ഷിക്കാൻ ആയിട്ടാണ് ഈ പോസ്റ്റ് ഇവിടെ ഇപ്പോൾ നിലനിർത്തിയിരിക്കുന്നത്.
ബിഎസ്എൻഎൽ അധികൃതർക്ക് പലതവണ പരാതികൾ നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. ബിഎസ്എൻഎൽ അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

















