ആറ്റിങ്ങൽ: ലോക തൊഴിലാളി ദിനത്തിൽ ഒരു മുന്നറിയിപ്പും ഇല്ലാതെ ബെവ്‌കോയിലെ മുഴുവൻ സെക്യൂരിറ്റി ജീവനക്കാരെയും പിരിച്ചു വീട്ടു. 100 ൽ പരം ജീവനക്കാരുടെ സ്ഥിതി ആശങ്കാജനകമെന്ന് ഡോ. വി. എസ് അജിത് കുമാർ. ബെവ്‌കോയിലെ 100 ൽ പരം സെക്യൂരിറ്റി ജീവനക്കാരെ മെയ് ദിന ദിവസം പിരിച്ചു വിട്ട നടപടി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിന് ഉദാഹരണമാണെന്ന് ഐ. എൻ. റ്റി. യു. സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ സൂചിപ്പിച്ചു.
മെയ് ദിന ആഘോഷങ്ങളുടെ ഭാഗമായി ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ നടന്ന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാന്റു മേളത്തിന്റെ അകമ്പടിയോടെ ആരംഭിച്ച സമ്മേളനത്തിന് എസ്. ശ്രീരംഗൻ, ശാസ്തവട്ടം രാജേന്ദ്രൻ, മണനാക്ക് ഷിഹാബുദീൻ, സലിം പാണന്റെ മുക്ക്, വി. ചന്ദ്രിക, ആർ. തുളസിദാസ്, വക്കം ലത, എ. ഗോപി, അൻസർ തൊട്ടികല്ല്, എസ്. വിജയകുമാർ, നാസ് പാലാംകോണം, നാസർ പള്ളിമുക്ക് എന്നിവർ നേതൃത്വം നൽകി.


















