നിർത്തിയിട്ടിരുന്ന കാറിനുള്ളില്‍ അദ്ധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി

May 3, 2024

എം.സി.റോഡില്‍ കൊട്ടാരക്കര കലയപുരത്ത് നിർത്തിയിട്ട കാറിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പറക്കോട് ജ്യോതിസില്‍ മണികണ്ഠൻ (52) ആണ് മരിച്ചത്. അങ്ങാടിക്കല്‍ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു. കൈകളില്‍ പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ട്.

ഡ്രൈവർ സീറ്റിനു സമീപമുള്ള സീറ്റില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച ഉച്ചമുതല്‍ കാർ ഇവിടെ ഉണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു. സംശയം തോന്നിയ നാട്ടുകാർ രാത്രി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഇന്ത്യൻ ഓയില്‍ പെട്രോള്‍ പമ്ബിന് എതിർവശത്തായി റോഡരികില്‍ നിർത്തിയിട്ടിരിക്കുകയായിരുന്നു കാർ.

പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രി പത്തരയോടെ മൃതദേഹം കാറില്‍നിന്ന് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

cake tower new
LATEST NEWS
‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

ഡല്‍ഹി: ശബരിമലയില്‍ കയറാനെത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോയെന്ന് സുപ്രീംകോടതി....

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്

കൊച്ചി: കേരളത്തിലെ ആറ് ലക്ഷത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് റേഷന്‍കട വഴി ലഭിച്ചിരുന്ന പഞ്ചസാരയുടെ...