തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൂൺസ് അനിമേഷനും ഡോക്യുമെൻ്ററി-ഷോർട്ട് ഫിലിം മേക്കേഴ്സസ് ആൻ്റ് ടെക്‌നിഷ്യൻസ് അസ്സോസിയേഷനും സംയുക്തമായി സിനിമ അനിമേഷൻ ദൃശ്യമാധ്യമ പരസ്യ മേഖലകളിലേക്ക് കടന്ന് വരാൻ ആഗ്രഹിക്കുന്ന യുവതി-യുവാക്കൾക്കായി സൗജന്യ ശില്‌പശാല സംഘടിപ്പിക്കുന്നു. മെയ് 9 നു രാവിലെ 9.30 മുതൽ 1 മണിവരെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു എതിർവശം ഹോട്ടൽ സൂര്യയിലാണ് ശില്‌പശാല നടത്തുന്നത്.
സിനിമ വിഷ്വൽ എഫക്ട്സ്, ദൃശ്യമാധ്യമ രംഗങ്ങളിലെ തൊഴിൽ സാധ്യതകളെകുറിച്ച്, സിനിമ അനിമേഷൻ വിഷ്വൽ എഫക്ട്സ് അഡ്വർടൈസ്മെൻ്റ് മേഖലകളിൽ പ്രവർത്തിപരിചയമുള്ള പ്രൊഫഷണൽസുമായി നേരിട്ട് സംവദിക്കാനും ലൈവ് ഡെമോ കാണാനും അവസരമൊരുക്കും. പ്രവേശനം സൗജന്യമാണ്.
രാവിലെ 9 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഉദ്ഘാടനം വിജുവർമ (ചലച്ചിത്ര സംവിധായകൻ, ജനറൽ സെക്രട്ടറി, ഡോക്യുഷോട്ട്) നിർവഹിക്കും. ചലിച്ചിത്ര സംവിധായകനും എഴുത്തുകാരനും മാദ്ധ്യമ പ്രവർത്തകനുമായ
കെ.ബി.വേണു മുഖ്യഅഥിതിയാകും.
ഈ ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് ഒരു ദിവസത്തെ സൗജന്യ പഠന പരിശീലനത്തോടൊപ്പം ടൂൺസിന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റുഡിയോ സന്ദർശിക്കാനുള്ള അവസരവും നൽകും.
വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
മൊബൈൽ നമ്പർ: 7907787656 , 9895979582

















