സര്‍വകലാശാലയിലെ വാട്ടര്‍ടാങ്കില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കാണാനില്ല

May 7, 2024

ഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയിലെ സര്‍വകലാശാല കാംപസിലെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഗൗതം ബുദ്ധ സര്‍വകലാശാലയിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലെ വാട്ടര്‍ടാങ്കിലാണ് കഴിഞ്ഞദിവസം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച യുവതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം വാട്ടര്‍ടാങ്കില്‍ തള്ളിയതാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ഒപ്പം സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന യുവതിയുടെ മൃതദേഹമാണ് വാട്ടര്‍ടാങ്കില്‍ കണ്ടെത്തിയത്. അതേസമയം, ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും താമസ്ഥലത്തുനിന്ന് കാണാതായിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഉപക്ഷേിച്ചശേഷം ഇരുവരും രക്ഷപ്പെട്ടതായാണ് പോലീസ് കരുതുന്നത്.

cake tower new
LATEST NEWS
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി: ധവളപത്രം തയ്യാറാക്കാന്‍ പ്രത്യേക സമിതിയായി, ഡോ. കെ എം ചന്ദ്രശേഖരന്‍ ചെയര്‍മാന്‍

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി: ധവളപത്രം തയ്യാറാക്കാന്‍ പ്രത്യേക സമിതിയായി, ഡോ. കെ എം ചന്ദ്രശേഖരന്‍ ചെയര്‍മാന്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കുന്നതിന്...