കല്ലമ്പലം: കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ പ്രദേശരത്തെ പ്ലസ് ടു വിനും എസ്. എസ്. എൽ. സിക്കും ഫുൾ എ പ്ലസ് കരസ്ഥമാക്കിയ ജാസ്സിം എൻ ഖാലിദ്, അൽഫിയ. എസ്, നിവേദിത ഡി. എസ്., സൽമാൻ അൽ ഫാരിസി, ശിവേന്ദു എന്നിവരെ എസ് ആർ എ ഓഫീസിൽ നടന്ന യോഗത്തിൽ വച്ചു ഫലകവും മെഡലും മധുരപലഹാരവും നൽകി ആദരിച്ചു.
ചടങ്ങിൽ ‘സൗഹൃദ ‘പ്രസിഡന്റ് ശശിധരൻ പി. എൻ., സെക്രട്ടറി ഖാലിദ് പനവിള, ഖജാൻജി സൈനുലബ്ദീൻ സൽസബീൽ, വൈസ് പ്രസിഡന്റ് അറഫ റാഫി, കടുവയിൽ ജാമിയ സ്വലാഹിയ അറബിക് കോളേജ് വൈസ് പ്രിൻസിപ്പൽ റഫീഖ് മൗലവിജോയിന്റ് സെക്രട്ടറിമാരായ സോമശേഖരൻ നായർ, ശ്രീകുമാർ. ജി എന്നിവർ സംസാരിച്ചു.


















