സി​ഗരറ്റും വലിച്ച് അച്ഛൻ പിന്നിൽ, സ്കൂട്ടർ ഓടിച്ചത് 13കാരൻ; ഒന്നും അറിയാത്ത വാഹന ഉടമയ്ക്കും കിട്ടി എട്ടിന്റെ പണി!

May 14, 2024

seena

മലപ്പുറം: 13 വയസുള്ള മകനെ കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ച് പിന്നിൽ യാത്ര ചെയ്ത സംഭവത്തിൽ പിതാവിനെതിരെ കേസ്. മോട്ടോർ വാഹന വകുപ്പാണ് കേസെടുത്തത്. വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കി. 25,000 രൂപ പിഴയും ഈടാക്കും. കേസ് തുടർ നടപടികൾക്കായി കോടതിയിൽ സമർപ്പിച്ചു.

കഴിഞ്ഞ ദിവസം മഞ്ചേരി- അരീക്കോട് റോഡിൽ പുല്ലൂരിൽ നിന്നു കിടങ്ങഴിയിലേക്ക് പോകുന്ന ഭാ​ഗത്താണ് പുല്ലൂർ സ്വദേശിയായ പിതാവും മകനും അപകടകരമാം വിധം സ്കൂട്ടറോടിച്ചത്. മകൻ വാഹനമോടിക്കുന്നതും പിതാവ് സി​ഗരറ്റു വലിച്ച് പിറകിൽ ഇരിക്കുന്നതും ഇതുവഴി പോയ ആരോ വീഡിയോയിൽ പകർത്തി സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ഇതു വൈറലായതിനു പിന്നാലെയാണ് നടപടി.

ഉ​ദ്യോ​ഗസ്ഥർ മഫ്ടിയിൽ വാഹനമോടിച്ച സ്ഥലത്തും പരിസരങ്ങളിലും അന്വേഷിച്ച് വണ്ടി ഓടിച്ചവരെ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ പിതാവ് രണ്ട് മാസം മുൻപ് തൃശൂരിൽ നിന്നു വാങ്ങിയ സ്കൂട്ടറാണിതെന്നും ഓണർഷിപ്പ് മാറ്റിയിട്ടില്ലെന്നും തെളിഞ്ഞു. ഇതോടെ വാഹന ഉടമയ്ക്കെതിരെയും കേസെടുത്തു.

cake tower new
LATEST NEWS
വീട്ടില്‍ വെച്ച ഭക്ഷണം കഴിച്ച മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു; പൊലീസിനെ അറിയിക്കാതെ സംസ്‌കാരം; അന്വേഷണം

വീട്ടില്‍ വെച്ച ഭക്ഷണം കഴിച്ച മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു; പൊലീസിനെ അറിയിക്കാതെ സംസ്‌കാരം; അന്വേഷണം

ഭോപ്പാല്‍: ഭക്ഷണം കഴിച്ചതിന് പിന്നാലെ സഹോദരിമാരായ മൂന്ന് കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു....

ഉത്രാടദിനത്തില്‍ മാത്രം വിറ്റത് 27.58 കോടിയുടെ സാധനങ്ങള്‍; ഓണക്കാലത്ത് സപ്ലൈകോ വിറ്റുവരവ് 433.81 കോടി

ഉത്രാടദിനത്തില്‍ മാത്രം വിറ്റത് 27.58 കോടിയുടെ സാധനങ്ങള്‍; ഓണക്കാലത്ത് സപ്ലൈകോ വിറ്റുവരവ് 433.81 കോടി

തിരുവനന്തപുരം: ഓണക്കാലത്തെ 35 ദിവസത്തെ വില്‍പനയില്‍ റെക്കോര്‍ഡ് വിറ്റുവരവുമായി സേൈപ്ലകാ. ജൂലൈ 22...