ഫീസെന്ന പേരിൽ ലക്ഷങ്ങൾ തട്ടി മുങ്ങും; കെഎസ്ഇബി ജോലി വാ​ഗ്ദാനം വ്യാജമെന്നു മുന്നറിയിപ്പ്

May 25, 2024

തിരുവനന്തപുരം: കെഎസ്ഇബിയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നൽകാമെന്നു വാ​ഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണെന്നു മുന്നറിയിപ്പ്. രജിസ്ട്രേഷൻ ഫീസെന്ന പേരിൽ വൻ തുക ഈടാക്കി മുങ്ങുന്നതാണ് രീതി. നിരവധി പേർ കെണിയിൽ വീണതായി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കെഎസ്ഇബിയാണ് മുന്നറിയിപ്പുമായി രം​ഗത്തെത്തിയത്.

ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുത്. കെഎസ്ഇബിയിലെ ജോലി ഒഴിവുകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ്‍സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്മെൻ്റ് എക്ചേഞ്ച് വഴിയാണെന്നും ബോർഡ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കുറിപ്പ്

കെ എസ് ഇ ബിയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പുനടത്തുന്ന വ്യാജ സംഘങ്ങൾ നവമാധ്യമങ്ങളിൽ സജീവം. രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേർ ഈ കെണിയിൽ വീണതായായി അറിയുന്നു.

ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇത്തരക്കാർ വ്യാജപ്രചാരണം നടത്തുന്നത്. State holding, Electricity council board തുടങ്ങിയ പേരുകളുള്ള പേജുകളിലൂടെയാണ് ഇവർ വ്യാജപരസ്യങ്ങൾ പ്രചരിപ്പിക്കുന്നത്. ഇവരുടെ നവമാധ്യമ പേജുകളിൽ കെ എസ് ഇ ബി ലോഗോ ഉപയോഗിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഒരുകാരണവശാലും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുത്. ജാഗ്രത. കെ എസ് ഇ ബിയിലെ ജോലി ഒഴിവുകളിലേക്കുള്ള സ്ഥിരം നിയമനം പി എസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്മെൻ്റ് എക്ചേഞ്ച് വഴിയും.

cake tower new
LATEST NEWS
3

3

തിരുവനന്തപുരം: കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. കല്ലിയൂർ...

നിതീഷ് – മമ്മൂട്ടി ചിത്രത്തിൽ ഹാഷിറും ?; ചർച്ചയായി സംവിധായകന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി

നിതീഷ് – മമ്മൂട്ടി ചിത്രത്തിൽ ഹാഷിറും ?; ചർച്ചയായി സംവിധായകന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി

'ഫാലിമി' എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് നിതീഷ് സഹദേവ്. ഫാലിമിയുടെ...