വേനലില്‍ പെയ്തത് 39 ശതമാനം അധിക മഴ; കാലവര്‍ഷം ഇന്നെത്തും, എല്ലാ ജില്ലയിലും യെല്ലോ അലര്‍ട്ട്

May 30, 2024

seena

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ വേനലില്‍ ലഭിച്ചത് 39 ശതമാനം അധിക മഴയെന്നു കണക്കുകള്‍. 334.7 മില്ലിമീറ്റര്‍ മഴ പെയ്യേണ്ടിയിരുന്നിടത്ത് 465.1 മീറ്ററാണ് ഇത്തവണ പെയ്തത്. ആലപ്പുഴ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് വേനല്‍ മഴ കനത്തത്.

ശക്തമായ വേനല്‍ മഴ പെയ്തതിനു പിന്നാലെ സംസ്ഥാനത്ത് ഇന്ന് കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. നേരത്തെ മെയ് 31ന് കാലവര്‍ഷം എത്തുമെന്നായിരുന്നു പ്രവചനം. എന്നാല്‍ റിമാല്‍ ചുഴലിക്കാറ്റിനു പിന്നാലെ മണ്‍സൂണിന്റെ ഗതിയില്‍ വേഗമുണ്ടായിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം എത്തുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈയാഴ്ച എല്ലാ ദിവസവും മിക്ക ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

cake tower new
LATEST NEWS
സ്ലൈഡിങ് വിന്‍ഡോ തുറന്ന് താഴേക്ക് നോക്കി, മൂന്നാം നിലയില്‍ നിന്ന് വീണു, ഷാര്‍ജയില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

സ്ലൈഡിങ് വിന്‍ഡോ തുറന്ന് താഴേക്ക് നോക്കി, മൂന്നാം നിലയില്‍ നിന്ന് വീണു, ഷാര്‍ജയില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ഷാര്‍ജ: ഷാര്‍ജയില്‍ മൂന്ന് നില കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ഷാര്‍ജ...