വർക്കല നാരായണഗുരുകുലത്തിൽ എത്തിയാണ് പുരസ്കാരം ഗുരുമുനി നാരായണപ്രസാദിന് ഔദ്യോഗികമായി കൈമാറിയത്. രാഷ്ട്രപതിയുടെ ദൂതൻ ആയിട്ടാണ് ചീഫ് സെക്രട്ടറി എത്തിയത്. ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കിയാണ് പുരസ്കാരം നൽകിയത്. ഗുരുകുല ബന്ധുക്കളുടെ സന്തോഷത്തിൽ പങ്ക് ചേർന്ന് പുരസ്കാരം സ്വീകരിക്കുന്നതായി മുനി നാരായണ പ്രസാദ് പറഞ്ഞു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ , സ്റ്റാഫ് ഓഫീസർ അർജ്ജുൻ , സ്വാമി ത്യാഗീശ്വരൻ, സ്വാമി തന്മയ , ഡോ. പി.കെ.സാബു, ഡോ. സുഗീത, തുടങ്ങിയവർ പങ്കെടുത്തു.
ടോയ്ലറ്റില് പ്രസവം; കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ളഷ് ചെയ്ത് യുവതി
തിരുവനന്തപുരം: പ്രസവിച്ച കുഞ്ഞിനെ ക്ലോസലിട്ട് ഫ്ളഷ് ചെയ്ത് യുവതി. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി...
















