ലോക പരിസ്ഥിതിദിനത്തിൽ സ്കൂൾ വളപ്പിൽ നെല്ലിയും മാവും, ജാമ്പയും പ്ലാവുമൊക്കെ ഉൾപ്പെടുന്ന ഫലവൃക്ഷത്തോട്ടം ഒരുക്കുകയാണ് ഇടയ്ക്കോട് എം.ജി.എം.യു.പി.എസ്. ഇതിൻ്റെ ഉദ്ഘാടനം ഫലവൃക്ഷ തൈ നട്ടു കൊണ്ട് മുദാക്കൽ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് ജസീം നിർവഹിച്ചു. പിരപ്പമൺകാട് പാടശേഖര സമിതിയുടെ പ്രസിഡന്റും റിട്ടയേർഡ് അധ്യാപകനുമായ വി ആർ സാബു, കൃഷി ഭവൻ പെസ്റ്റിസ് സ്കൗട്ട് ഗുരുദത്ത്, ഹെഡ് മാസ്റ്റർ അരുൺ എച്ച്, ക്ലബ് കോ ഓർഡിനേറ്റർ ബിന്ദു.കെ നായർ എന്നിവർ പങ്കെടുത്തു. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു.
സമൂഹ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രം: നിയമപരമായ പരിരക്ഷ എടുത്ത് കളയാന്‍ നീക്കം
ഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. സമൂഹ...


















