വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു

Jun 17, 2024

seena

തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു. വള്ളക്കടവ് സ്വദേശി ബിനു (37), പാലോട് കാലൻകാവ് സ്വദേശി കാർത്തിക് (15) എന്നിവരാണ് മരിച്ചത്. ഉച്ചതിരിഞ്ഞ് മൂന്നരയോടെ പാലോട് പുത്തൻചിറയിൽ കുളിക്കാനിറങ്ങിയ ഇരുവരും അപകടത്തിൽ പെടുകയായിരുന്നു. മരിച്ച കാർത്തിക് പത്താംക്ലാസ് വിദ്യാർഥിയാണ്.

നിലവിളി കേട്ട് നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തി ഇരുവരെയും നദിയിൽനിന്ന് കയറ്റി. കാർത്തിക്കിന് ജീവനുണ്ടായിരുന്നെങ്കിലും വിതുര താലൂക്ക് ആശുപത്രിയിലേക്ക് പോകുംവഴി മരിച്ചെന്നാണ് വിവരം. ബിനുവിന്‍റെ മൃതദേഹം പാലോട് സർക്കാർ ആശുപത്രിയിൽ. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.

cake tower new
LATEST NEWS
കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

ബംഗളൂരു: കുര്‍കുറെ പാക്കറ്റിനുള്ളില്‍ നിന്ന് ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ...