കെ എസ് യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ്; കൂന്തള്ളൂർ സ്കൂളിൽ വാക്കേറ്റം

Jun 25, 2024

seena

കെ എസ് യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിൽ ചിറയിൻകീഴ് കൂന്തള്ളൂർ സ്കൂളിൽ കോൺഗ്രസ് നേതാക്കളും ഭാരവാഹികളും തമ്മിൽ നേരിയ വാക്കേറ്റം നടന്നു. വിദ്യാഭ്യാസ ബന്ദിൽ പങ്കെടുത്ത കൂന്തള്ളൂർ സ്കൂളിലെ കെഎസ്‌യു വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കുമെന്ന് പറഞ്ഞതാണ് നേരിയ സംഘർഷത്തിന് തുടക്കമായത്.

ചിറയിൻകീഴ് പോലീസ് എത്തി കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് അഭയൻ, വൈസ് പ്രസിഡന്റ് അജു കൊച്ചാലുംമൂട്, ബിനോയ് എസ് ചന്ദ്രൻ, മുഹമ്മദ് ഷാൻ, ജീവൻ എന്നിവരുമായി നടത്തിയ ചർച്ചയിൽ വിദ്യാർത്ഥികളെ പുറത്താക്കില്ല എന്ന ഉറപ്പിൽ പ്രശ്നം അവസാനിപ്പിച്ചു. ചിറയിൻകീഴിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം വിളിച്ചു അടപ്പിച്ചു.

വിദ്യാഭ്യാസ ബന്ദിന് ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഭയൻ, കോൺഗ്രസ് വൈസ് പ്രസിഡന്റ് അജു കൊച്ചാലുംമൂട്, കിഴിവിലും മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രൻ യൂത്ത് കോൺഗ്രസ് നേതാക്കളായ മുഹമ്മദ് ഷാൻ, ജീവൻ, ആദി, ലൂസി കെഎസ്‌യു നേതാക്കളായ ശ്രീദേവ്, ശ്രീഹരി, മൂസിൻ, വിഷ്ണു, അഭിഷേക്, ശ്രീശാന്ത്, പ്രിജിത്ത്, ആകാശ് തുടങ്ങിയവർ നേതൃത്വം നൽകി.

cake tower new
LATEST NEWS