കുമരകത്ത് അതിശക്തമായ കാറ്റിൽ വാഹനങ്ങൾ നിയന്ത്രണം തെറ്റി; ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു

Jun 27, 2024

സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. പരസ്യ ബോർഡുകൾ മറിഞ്ഞുവീണ് വീടുകളുടെയും സ്ഥാപനങ്ങളുടെയും ഷീറ്റ്, മേൽക്കൂര, വാട്ടർ ടാങ്ക് അടക്കം നിലംപൊത്തി. ശക്തമായ കാറ്റിൽ ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും അപകടത്തിൽപ്പെട്ടു.

ബുധനാഴ്ച വൈകുന്നേരം ആറരയോടെ ചുഴലിക്കാറ്റിന് സമാനമായ കാറ്റാണ് പ്രദേശത്തുണ്ടായത്. കുമരകം ഒന്നാം കലുങ്കിനും രണ്ടാം കലുങ്കിനും ഇടയിലുള്ള റോഡിൽ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങൾ കാറ്റിൽ നിയന്ത്രണം തെറ്റി. ഓട്ടോറിക്ഷ കാറ്റ് പിടിച്ച് റോഡരികിലെ പാടത്തേക്ക് മറിഞ്ഞു. എതിരെ വരികയായിരുന്ന ബൈക്കും കാറ്റ് പിടിച്ച് ദിശ തെറ്റി മറിഞ്ഞു. അപകടത്തിൽപ്പെട്ട വാഹനങ്ങളിലെ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. രണ്ടാം കലുങ്കിന് സമീപം റെജി എന്നയാളുടെ വീടിന് മുകളിലേക്ക് പരസ്യ ബോർഡ് വീണ് നാശനഷ്ടങ്ങൾ സംഭവിച്ചു.

LATEST NEWS