എസ് എഫ് ഐ ആറ്റിങ്ങൽ ഏരിയ സമ്മേളനം സംഘടിപ്പിച്ചു

Jun 30, 2024

seena

കൺസഷൻ ആപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും കെഎസ്ആർടിസി
വിദ്യാർത്ഥികളുടെ കൺസെഷനായി പുതുതായി ഏർപ്പെടുത്തിയ ആപ്പിലെ അപാകതകൾ പരിഹരിക്കണമെന്ന് എസ് എഫ് ഐ ആറ്റിങ്ങൽ ഏരിയ സമ്മേളനം കെഎസ്ആർടിസി അധികൃതരോട് ആവിശ്യപെട്ടു.

കൺസഷൻ വേണ്ടി ഈ ആപ്പിലെ സൈറ്റിൽ വിദ്യാർത്ഥികൾ കയറി വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കോഴ്സുകളുടെയും ലിസ്റ്റ് ഇല്ലാത്തതും, സാങ്കേതിക തടസ്സങ്ങളും കാരണം കൃത്യമായി ഈ സൈറ്റിലൂടെ കൺസെഷന് അപേക്ഷിക്കാൻ സാധിക്കുന്നില്ല. തന്മൂലം കോളേജുകളും സ്കൂളുകളും പ്രവർത്തനം ആരംഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും വിദ്യാർത്ഥികൾക്ക് കൺസഷൻ ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്. നിർധന കുടുംബങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് ഇത് ഏറെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. അടിയന്തിരമായി ഈ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു.

ധീരജ് നഗറിൽ (ഹാരിസൺ പ്ലാസ, ആലംകോട് )ചേർന്ന സമ്മേളനം എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസ്സൻ മുബാറക്ക് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ രക്തസാക്ഷി പ്രമേയം ബേഷ്‌മയും, അനുശോചന പ്രമേയം അനഘയും അവതരിപ്പിച്ചു. ഏരിയ പ്രസിഡൻറ് അർജുൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി വിജയ് വിമൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എം എ നന്ദൻ, സെക്രട്ടറി എസ് കെ ആദർശ്, അവിനാഷ് രഘു, എപി ആനന്ദ്, ഭാഗ്യമുരളി എന്നിവർ സംസാരിച്ചു. സമ്മേളനം വിജയ് വിമൽ (സെക്രട്ടറി) അർജുൻ( പ്രസിഡന്റ്) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

cake tower new
LATEST NEWS
ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദന്ത പരിചരണ ക്ലാസ് സംഘടിപ്പിച്ചു

ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദന്ത പരിചരണ ക്ലാസ് സംഘടിപ്പിച്ചു

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെയും സി ഡി എച്ച്...