ചക്രവാതച്ചുഴി, ന്യൂനമർദ്ദം; ഇന്നും മഴ തുടരും, 6 ജില്ലകളിൽ യെല്ലോ

Jul 2, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയാണ് പ്രവചിക്കുന്നത്. അഞ്ചാം തീയതി വരെ മഴ തുടരുമെന്നാണ് പ്രവചനം. കേരള തീരം മുതൽ മഹാരാഷ്ട്ര തീരംവരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. വടക്കൻ ഗുജറാത്തിനു മുകളിൽ ചക്രവാത ചുഴിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായാണ് വ്യാപകമായി ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത.

ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

ഇടി മിന്നൽ ജാഗ്രതാ നിർദേശം

ഈ മാസം 5 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

LATEST NEWS
ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യിലും ടോസ് ഭാഗ്യം ഇന്ത്യക്കൊപ്പം; ടീമിൽ 2 മാറ്റങ്ങൾ, ഓപ്പണറായി സഞ്ജു സാംസണ്‍

ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യിലും ടോസ് ഭാഗ്യം ഇന്ത്യക്കൊപ്പം; ടീമിൽ 2 മാറ്റങ്ങൾ, ഓപ്പണറായി സഞ്ജു സാംസണ്‍

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ തുടര്‍ച്ചയായ നാലാം മത്സരത്തിലും നിർണായക ടോസ്...

’17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ’; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

’17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ’; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ പ്രതിയായ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി...

‘ഓമിയെ കാണാന്‍ പറയത്തക്ക ഭംഗിയൊന്നും ഇല്ല’; കുഞ്ഞിനെ അവഹേളിച്ച് കമന്റ്; മറുപടിയുമായി ദിയ കൃഷ്ണ

‘ഓമിയെ കാണാന്‍ പറയത്തക്ക ഭംഗിയൊന്നും ഇല്ല’; കുഞ്ഞിനെ അവഹേളിച്ച് കമന്റ്; മറുപടിയുമായി ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ദിയ കൃഷ്ണ. കേരളത്തിനെതിരെയുള്ള വിദ്വേഷ വിഡിയോയിലെ...