പകർച്ചവ്യാധി വ്യാപനം; എല്ലാ മാസവും മന്ത്രിതലത്തിൽ വിലയിരുത്തുന്നുണ്ട്: വീണാ ജോർജ് നിയമസഭയിൽ

Jul 2, 2024

എല്ലാ മാസവും മന്ത്രിതലത്തിൽ പകർച്ചവ്യാധി വ്യാപനം വിലയിരുത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ശാസ്ത്രീയമായ ഇടപെടലിലൂടെ മഞ്ഞപ്പിത്ത വ്യാപനവും തടയാനായെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പകർച്ചവ്യാധികളുടെ വ്യാപനത്തിന് ഉയർന്ന സാധ്യതയുള്ള ഇടമാണ് കേരളം. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ജാഗ്രത പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. ജാഗ്രത കലണ്ടർ പ്രകാരമുള്ള പ്രവർത്തനം ഈ വർഷം തുടക്കം തന്നെ ചെയ്തിരുന്നു. പകർച്ചവ്യാധി വ്യാപനത്തിന്റെ തോത് വിലയിരുത്തി തുടർപ്രവർത്തനങ്ങൾ നടത്തിവരികയാണ്.

ദ്രുത കർമ്മ സേനയുടെ പ്രവർത്തനം സംസ്ഥാനത്ത് കൃത്യമായി നടന്നുവരുന്നുണ്ട്. വെള്ളി, ശനി, ഞായർ ഡ്രൈ ഡേ ആചരിക്കുന്നു. ഡെങ്കു ഔട്ട് ബ്രേക്ക് പിടിച്ചുനിർത്തുന്നതിന് സാധിച്ചു. എലിപ്പനിയുടെ ഔട്ട് ബ്രേക്കും തടയാൻ സാധിച്ചു. കൊതുക് നശീകരണ പ്രവർത്തനങ്ങൾ തുടർന്ന് വരുന്നു. പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മനുഷ്യരിലേക്ക് പകരാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ടി വി ഇബ്രാഹിം എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

LATEST NEWS
അസ്വാഭാവികവും അവിശ്വസനീയവുമായ ‘സിഗരറ്റ് തിയറി’യില്‍ മണ്‍വിളയിലെ യുവാവിന്റെ ദാരുണാന്ത്യം

അസ്വാഭാവികവും അവിശ്വസനീയവുമായ ‘സിഗരറ്റ് തിയറി’യില്‍ മണ്‍വിളയിലെ യുവാവിന്റെ ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം മണ്‍വിളയില്‍ വീടിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവാവ്...

‘എല്ലാം ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്’ : ഡോ. എംആര്‍ ബൈജു; ‘പിഎസ് സിയില്‍ കോക്കസ്’ എന്ന് ചെയർമാനെ കുരുക്കിലാക്കി മൊഴി

‘എല്ലാം ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്’ : ഡോ. എംആര്‍ ബൈജു; ‘പിഎസ് സിയില്‍ കോക്കസ്’ എന്ന് ചെയർമാനെ കുരുക്കിലാക്കി മൊഴി

തിരുവനന്തപുരം: പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ പ്രതിയായ പ്രതിയായ അഡീഷണല്‍ സെക്രട്ടറി ആര്‍....