ഐ എം എ വെഞ്ഞാറമൂട് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ദിനാചരണം നടന്നു

Jul 3, 2024

seena

വെഞ്ഞാറമൂട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വെഞ്ഞാറമൂട് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ദിനാചരണം നടന്നു. തിരുവനന്തപുരം റീജൻസി ടവറിൽ നടന്ന പരിപാടി മൃഗ ക്ഷീര വികസന മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം നിർവ്വഹിച്ചു. ഐഎംഎ വെഞ്ഞാറമൂട് ബ്രാഞ്ച് പ്രസിഡൻ്റ് ഡോ. സി. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഗോകുലം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം മേധാവി ഡോ. സമദർശി. ആർ, മെഡിക്കൽ കോളേജ് പ്രൻസിപ്പൽ ഡോ. നന്ദിനി. വി. ആർ, മെഡിസിൻ വിഭാഗം മേധാവി ഡോ. ഭാസി, ഡോ. പണിക്കർ എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.

ഡി. കെ മുരളി എം എൽ എ, ഡോ.സുജിത് വിജയൻ പിള്ള എംഎൽഎ, ഐഎംഎ സ്റ്റേറ്റ് പ്രസിഡൻ്റ് ഡോ. സുൽഫി നൂഹു, എന്നിവർ പ്രസംഗിച്ചു. ഐഎംഎ സെക്രട്ടറി ഡോ. സതീശൻ എം റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. രാമു. ആർ ജെ സ്വാഗതവും ഡോ. അൻസാർ പി. നന്ദിയും പറഞ്ഞു.

cake tower new
LATEST NEWS