മാസപ്പടിയിൽ വിജിലൻസ് അന്വേഷണം; ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

Jul 5, 2024

കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ​ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. പൊതുപ്രവർത്തകൻ ആയിരുന്ന അന്തരിച്ച ​ഗിരീഷ് ബാബുവാണ് ഹർജിക്കാരൻ. മൂവാറ്റുപുഴ വിജിലൻസ് കോടതി ഹർജി നേരത്തെ തള്ളിയിരുന്നു. വിഷയത്തിൽ പൊതു താത്പര്യമില്ലെന്നു വ്യക്തമാക്കിയാണ് വിജിലൻസ് കോടതി ഹർജി തള്ളിയത്.

ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. വീണാ വിജയന്‍റെ സ്ഥാപനത്തിനു കരിമണൽ കമ്പനിയായ സിഎംആർഎൽ പണം നൽകിയത് മുഖ്യമന്ത്രിയുടെ മകളായതു കൊണ്ടാണെന്നും അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ ഇതു വരുമെന്നുമാണ് ഹർജിയിലെ വാദം.

cake tower new
LATEST NEWS