പുതിയ ക്രിമിനൽ നിയമത്തിന്മേൽ അഞ്ചുതെങ്ങ് പോലീസ് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

Jul 5, 2024

രാജ്യത്ത് നടപ്പായ പുതിയ ക്രിമിനൽ നിയമത്തിന്മേൽ അഞ്ചുതെങ്ങ് പോലീസ് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ബ്രിട്ടീഷ് ഭരണകാലത്തിന്റെ ശേഷിപ്പുകളായിരുന്ന ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം, തെളിവ് നിയമം എന്നിവയ്‌ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവ പ്രാബല്യത്തിൽ വന്നതിന്റെ ഭാഗമായാണ് അഞ്ചുതെങ്ങ് പോലീസിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കും പൊതു പ്രവർത്തകർക്കുമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ബോധവത്കരണ പരിപാടിയിൽ അഞ്ചുതെങ്ങ് സിഐ (എസ്എച്ച്ഒ) ജയപ്രകാശ് വികെ, എസ്ഐ ബി മാഹീൻ തുടങ്ങിയവർ ക്ലാസ്സിന് നേതൃത്വം നൽകി. പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു, വൈസ് പ്രസിഡന്റ് ലിജാബോസ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ, സ്മൂഹ്യ പൊതുപ്രവർത്തന മേഖലകളിൽ നിന്നടക്കം നിരവധിപേർ പങ്കെടുത്തു.

cake tower new
LATEST NEWS
‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

ഡല്‍ഹി: ശബരിമലയില്‍ കയറാനെത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോയെന്ന് സുപ്രീംകോടതി....

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്

കൊച്ചി: കേരളത്തിലെ ആറ് ലക്ഷത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് റേഷന്‍കട വഴി ലഭിച്ചിരുന്ന പഞ്ചസാരയുടെ...