വിതുരയില്‍ കാട്ടാന ആക്രമണം; ബൈക്ക് തകർത്തു, ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jul 6, 2024

seena

തിരുവനന്തപുരം: വിതുര-ബോണക്കാട് റോഡിൽ കാട്ടാന ആക്രമണം. ബൈക്കിൽ വിതുരയിൽ നിന്നും ബോണക്കാടേക്ക് പോവുകയായിരുന്ന ദമ്പതികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. കാണിത്തടം ചെക്പോസ്റ്റ് കഴിഞ്ഞ് രണ്ടാമത്തെ വളവിൽ ആന നിലയുറപ്പിച്ചിരിക്കുകയായിരുന്നു.

ബൈക്കിലെത്തിയ ബോണക്കാട് സ്വദേശികളായ മനോജ്, ഭാര്യ സുജിത ആനയെ കണ്ടതിന് പിന്നാലെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കാട്ടാന പാഞ്ഞടുത്ത് ബൈക്ക് തുമ്പിക്കൈയ്യിൽ എടുത്തെറിഞ്ഞു. ആന കാടുകയറിയ ശേഷം വനം വകുപ്പെത്തി ദമ്പതികളെ ബോണക്കാട് എത്തിച്ചു.

cake tower new
LATEST NEWS
ചിട്ടിപ്പണം നഷ്ടപ്പെട്ടത് മറച്ചുവെക്കാൻ കള്ളക്കഥ; വ്യാജമൊഴി നൽകിയ ആട്ടോ ഡ്രൈവർ അറസ്റ്റിൽ

ചിട്ടിപ്പണം നഷ്ടപ്പെട്ടത് മറച്ചുവെക്കാൻ കള്ളക്കഥ; വ്യാജമൊഴി നൽകിയ ആട്ടോ ഡ്രൈവർ അറസ്റ്റിൽ

കല്ലമ്പലം: ചിട്ടിപ്പണം നഷ്ടപ്പെട്ട വിവരം മറച്ചുവെക്കാൻ കള്ളക്കഥ മെനഞ്ഞ് പൊലീസിന് വ്യാജമൊഴി നൽകിയ...

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി....