മഴ തുടരും; വടക്കൻ ജില്ലകളിൽ മുന്നറിയിപ്പ്; കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യത

Jul 6, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. വടക്കൻ ജില്ലകളിലാണ് കൂടുതൽ സാധ്യത പ്രവചിക്കുന്നത്. ഒറ്റപ്പെട്ട മഴയാണ് പ്രതീക്ഷിക്കുന്നത്. നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

LATEST NEWS
ആലുവ മാര്‍ത്താണ്ഡവര്‍മ പഴയ പാലം നാളെ അടയ്ക്കും; നവംബര്‍ ആറുവരെ ഗതാഗത നിയന്ത്രണം, ക്രമീകരണം ഇങ്ങനെ

ആലുവ മാര്‍ത്താണ്ഡവര്‍മ പഴയ പാലം നാളെ അടയ്ക്കും; നവംബര്‍ ആറുവരെ ഗതാഗത നിയന്ത്രണം, ക്രമീകരണം ഇങ്ങനെ

കൊച്ചി: ആലുവ മാര്‍ത്താണ്ഡവര്‍മ പഴയ പാലം അറ്റകുറ്റപ്പണിക്കായി ബുധനാഴ്ച അടയ്ക്കും. നവംബര്‍ ആറു വരെ...