തിരുവനന്തപുരം: ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ജോയിയെ രക്ഷിക്കാനാകാത്തതില്‍ വിങ്ങിപൊട്ടി മേയര്‍ ആര്യ രാജേന്ദ്രന്‍. മൂന്ന് ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ശുചീകരണ തൊഴിലാളിയായ ജോയിയുടെ മൃതദേഹം നഗരസഭ സ്ഥാപിച്ച പ്ലാസ്റ്റിക് വിഷറിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.
ജോയിയുടെ മരണത്തില്‍ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് പിന്നാലെയാണ് മേയര്‍ വികാരാധീനയായത്. മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്നില്‍ നിന്നാണ് മേയര്‍ പൊട്ടിക്കരഞ്ഞത്. ഒപ്പം നിന്നവര്‍ ആര്യയെ ആശ്വസിപ്പിച്ചു. ആര്‍ക്കും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളാണ് ചെയ്തതെന്ന് സി കെ ഹരീന്ദ്രന്‍ എംഎല്‍എ അടക്കം ആര്യ രാജേന്ദ്രനോട് പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം വൈകുമ്പോഴും പ്രതീക്ഷയുണ്ടായിരുന്നുവെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ആര്യ പറഞ്ഞു. ജോയിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലല്ലോ എന്നും ആര്യ സി കെ ഹരീന്ദ്രനോട് പറഞ്ഞു.
ആമയിഴഞ്ചാന്‍ തോടില്‍ മാലിന്യങ്ങള്‍ കുന്നുകൂടിയതിനു പിന്നാലെ കോര്‍പ്പറേഷനെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ജോയിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയും സമൂഹ മാധ്യമങ്ങളിലടക്കം വിമര്‍ശനങ്ങള്‍ വരുന്നുണ്ട്.

















