ദുരന്ത ഭൂമിയിലെ രക്ഷകൻ! രഞ്ജിത്ത് ഇസ്രയേൽ തിരുവനന്തപുരത്തിന്റെ അഭിമാനം….

Jul 22, 2024

seena

ദുരന്ത ഭൂമിയിലെ രക്ഷകൻ! രഞ്ജിത്ത് ഇസ്രയേൽ തിരുവനന്തപുരത്തിന്റെ അഭിമാനം. നമ്മുടെ സ്വന്തം തിരുവനന്തപുരം ജില്ലയിലെ വിതുര ഗോകില്‍ എസ്‌റ്റേറ്റില്‍ ജോര്‍ജ് ജോസഫ്-ഐവ ജോര്‍ജ് ദമ്പതികളുടെ മകനാണ് രഞ്ജിത്ത് ഇസ്രയേൽ എന്ന അസാധാരണ മനസുള്ള വ്യക്തി. ദുരന്തമുഖങ്ങളിൽ ജീവൻ്റെ തുടിപ്പ് തേടിയെത്തുന്ന രക്ഷാപ്രവ‍ർത്തകനാണ്. ആരും വിളിച്ചില്ലെങ്കിലും ദുരന്തഭൂമിയിലേക്ക് ആദ്യമെത്തും രഞ്ജിത്ത്. 2013ൽ ഉത്തരാഖണ്ഡിൽ നടന്ന മേഘ വിസ്ഫോടനം, 2018ൽ കേരളത്തെ നടുക്കിയ പ്രളയദുരന്തം, 2019ലെ കവളപ്പാറ ഉരുൾപൊട്ടൽ, 2020ലെ ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടൽ, ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവൻ ടണൽ ദുരന്തം… തുടങ്ങിയ വിവിധ ദുരന്തമുഖങ്ങളിൽ രക്ഷാകരങ്ങൾ നീട്ടി രഞ്ജിത്ത് എത്തിയിട്ടുണ്ട്. പ്രതിഫലം ഒന്നുമില്ലാത്ത അദ്ദേഹത്തിന്റെ സേവനം.

മൂന്നു തവണ ജൂനിയർ മിസ്റ്റർ തിരുവനന്തപുരം ആയിരുന്നു രഞ്ജിത്ത്. സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ച രഞ്ജിത്ത് പ്രായപരിധികാരണം അവസരം നഷ്ടപ്പെട്ടു. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജീവൻ രക്ഷാ സാങ്കേതിക വിദ്യകൾ, മലകയറ്റം, വനത്തെ അതിജീവിക്കുന്ന സാങ്കേതിക വിദ്യകൾ എന്നിവയിൽ പരിശീലനവും നേടിയിട്ടുണ്ട്.
ഇപ്പൊൾ അദ്ദേഹം അർജുനെ തേടി കർണാടക ഷീരൂരിൽ തൻ്റെ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കുന്നു.

cake tower new
LATEST NEWS
കരുവാറ്റ കൊലപാതകം: ലക്ഷ്യം ഐഫോണും ബൈക്കും; വയോധികന്റെ കൊലപാതകം വീഡിയോ കോളിലൂടെ കണ്ട് കൊച്ചുമകൾ

കരുവാറ്റ കൊലപാതകം: ലക്ഷ്യം ഐഫോണും ബൈക്കും; വയോധികന്റെ കൊലപാതകം വീഡിയോ കോളിലൂടെ കണ്ട് കൊച്ചുമകൾ

ആലപ്പുഴ: കരുവാറ്റയിൽ 67-കാരനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ...

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക്...