ടെക്‌നോസിറ്റിയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടിവെച്ചു; പരിഭ്രാന്തി പരത്തി വിരണ്ടോടി

Jul 25, 2024

seena

തിരുവനന്തപുരത്ത് മംഗലപുരം ടെക്‌നോസിറ്റിക്ക് സമീപം കണ്ട കാട്ടുപോത്തിനെ മയക്കുവെടി വെച്ചു. പിരപ്പന്‍കോട് വെച്ചാണ് മയക്കുവെടി വെച്ചത്. വെടിയേറ്റ കാട്ടുപോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. ഒടുവിൽ തെന്നൂർ ദേവീക്ഷേത്രത്തിന് സമീപം കാട്ടുപോത്ത് മയങ്ങി വീണു.

മംഗലപുരത്ത് ടെക്നോസിറ്റിക്കായി ഏറ്റെടുത്ത സ്ഥലത്താണ് കഴിഞ്ഞദിവസം നാട്ടുകാർ കാട്ടുപോത്തിനെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പോത്തിനെ നിരീക്ഷിച്ചു വരികയായിരുന്നു. രാത്രി അവിടെ നിന്നും കടന്ന കാട്ടുപോത്തിനെ രാവിലെ 10 മണിയോടെ 10-14 കിലോമീറ്റര്‍ മാറി പിരപ്പന്‍കോട് ആണ് കണ്ടെത്തിയത്. പിരപ്പന്‍കോട് മണിക്കല്‍ എന്ന സ്ഥലത്തെ പൊന്തക്കാട്ടില്‍ കാട്ടുപോത്ത് വിശ്രമിക്കുന്ന വേളയിലാണ് വെറ്ററിനറി സംഘം എത്തി മയക്കുവെടി വെച്ചത്. വെടിയേറ്റ പോത്ത് മതിൽ പൊളിച്ച് ജനവാസമേഖലയിലൂടെ ഓടുകയായിരുന്നു. ഒടുവിൽ തെന്നൂർ ദേവീക്ഷേത്രത്തിന് സമീപം കാട്ടുപോത്ത് മയങ്ങി വീണു. വിശദമായ പരിശോധനകൾക്ക് ശേഷം കാട്ടുപോത്തിനെ വനത്തിൽ തുറന്നുവിടുമെന്നാണ് വിവരം.

cake tower new
LATEST NEWS
പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

റിയാദ്: സൗദി അറേബ്യയുടെ ആകാശത്ത് 21-ാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ സൂര്യഗ്രഹണം...

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതപ്പെയ്ത്തില്‍ മരണം ഉയരുന്നു. മഴക്കെടുതിയില്‍ കേരളത്തില്‍ ഇതുവരെ...

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ...