ഡി ഉണ്ണികൃഷ്ണൻ അന്തരിച്ചു

Jul 25, 2024

ആറ്റിങ്ങൽ സ്പോർട്സിന്റെ ഇതിഹാസമായിരുന്ന ഡി ഉണ്ണികൃഷ്ണൻ അന്തരിച്ചു.
ആറ്റിങ്ങൽ വലിയകുന്ന് ചിത്രജ്യോതിയിൽ ഡി ഉണ്ണികൃഷ്ണന് 90 വയസ്സായിരുന്നു.

സംസ്കാരം വിദേശത്തുള്ള മക്കൾ എത്തിയതിനുശേഷം ശനിയാഴ്ച ഉച്ചയ്ക്കുശേഷം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഭാര്യ: രമാഭായ് ഉണ്ണികൃഷ്ണൻ( ആദ്യകാല സ്പോർട്സ് താരം).
മക്കൾ : ഗിരിജവല്ലഭരാജ്കുമാർ (യുഎസ്എ),
ഉമാഅശ്വതി( യുകെ ).
മരുമക്കൾ : പ്രിയ ( യു എസ് എ ) , പ്രവാസ്( യുകെ )

ആറ്റിങ്ങൽ ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ ദാമോദരൻ വക്കീലിന്റെ മകനാണ് ഡി ഉണ്ണികൃഷ്ണൻ.
സിപിഎം നേതാവും ആറ്റിങ്ങൽ നഗരസഭയുടെ മുൻ ചെയർമാനുമായിരുന്ന ഡി ജയറാം അദ്ദേഹത്തിന്റെ ഇളയ സഹോദരനാണ്.
ആറ്റിങ്ങൽ മേഖലയിലെ സ്പോർട്സിന്റെ എക്കാലത്തെയും പ്രമുഖ സംഘാടകനും ജേതാവുമായിരുന്നു ഡി ഉണ്ണികൃഷ്ണൻ.
കേരളത്തിലെ സ്പോർട്സ് രംഗത്തെയാകെ ഒരുകാലത്ത് നയിച്ചിരുന്ന ആറ്റിങ്ങൽ അമച്വർ അത്ത്ലറ്റിക് അസോസിയേഷൻ്റെ സ്ഥാപക ജനറൽ സെക്രട്ടറിയാണ് ഡി ഉണ്ണികൃഷ്ണൻ.
കേരളത്തിലെ കായിക മേഖലയ്ക്ക് ആറ്റിങ്ങലിന്റെ പാരമ്പര്യവും ചരിത്രവും പ്രാധാന്യവും വിളിച്ചറിയിച്ച തേരാളിയായിരുന്നു ഡി ഉണ്ണികൃഷ്ണൻ.
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിന്റെ സ്ഥാപനത്തിനു വേണ്ടി പ്രയത്നിച്ച ആളാണ് ഡി ഉണ്ണികൃഷ്ണൻ.

സർക്കാർ സർവീസിൽ ജില്ല ട്രഷറി ഓഫീസർ ആയിട്ടാണ് അദ്ദേഹം റിട്ടയർ ചെയ്തത്. റിട്ടയർ ചെയ്തതിനു ശേഷം അദ്ദേഹം സ്പോർട്സിനായി സേവനം അർപ്പിച്ചിരുന്നു.

cake tower new
LATEST NEWS
‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

ഡല്‍ഹി: ശബരിമലയില്‍ കയറാനെത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോയെന്ന് സുപ്രീംകോടതി....

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്

കൊച്ചി: കേരളത്തിലെ ആറ് ലക്ഷത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് റേഷന്‍കട വഴി ലഭിച്ചിരുന്ന പഞ്ചസാരയുടെ...