ആറ്റിങ്ങൽ: മുതിർന്ന കോൺഗ്രസ് നേതാവും അയിലം ചാരിറ്റി കോൺഗ്രസ് സ്ഥാപകനുമായ വി.ഗോപാലകൃഷ്ണൻ നായരുടെ ഒന്നാം അനുസ്മരണവും വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ, എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള പുരസ്കാരങ്ങൾ എന്നിവയുടെ വിതരണവും നടന്നു.
അയിലം ചാരിറ്റി കോൺഗ്രസ് സംഘടിപ്പിച്ച ചടങ്ങ് ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അനൂപ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ അനിൽകുമാർ (എ.കെ. സി.) അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് വിജയകുമാരി,
പാർട്ടി അംഗങ്ങളായ സുരേഷ്, തുളസീധരൻ നായർ, ഷിബു, ശശിധരൻ, സുകന്യ, ആശ, സുമ, അൻസി തുടങ്ങിയവർ സംബന്ധിച്ചു.
കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്നാശനഷ്ടം, എട്ട് മരണം
റിയാദ്: ഗള്ഫ് മേഖലയില് കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും വ്യാപക നാശനഷ്ടം. വിവിധ ഇടങ്ങളിലായി...
















