പാരിസ്: പാരിസ് ഒളിംപിക്‌സ് ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് ഇനത്തില്‍ ഇന്ത്യയുടെ സ്വപ്നില്‍ കുസാലെ ഫൈനലില്‍. ശക്തമായ പോരാട്ടത്തിനൊടുവില്‍ ഏഴാം സ്ഥാനക്കാരനായാണ് താരത്തിന്റെ ഫൈനല്‍ പ്രവേശം.
ഇതേ ഇനത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ഐശ്വരി പ്രതാപ് സിങ് തോമര്‍ പുറത്തായി. യോഗ്യതാ റൗണ്ടില്‍ 11-ാം സ്ഥാനത്ത് എത്താനെ ഐശ്വരി പ്രതാപിന് കഴിഞ്ഞുള്ളു. നാളെ ഉച്ചയ്ക്ക് ഒരുമണിക്കാണ് ഫൈനല്‍ മത്സരം. യോഗ്യതാ റൗണ്ടില്‍ 590 പോയിന്റ് നേടിയാണ് സ്വപ്നില്‍ ഏഴാം സ്ഥാനത്തെത്തിയത്. 589 പോയിന്റ് നേടിയെങ്കിലും ഐശ്വരി പ്രതാപ് 11-ാം സ്ഥാനത്തായി. ബാഡ്മിന്റണില്‍ ഇന്ത്യയുടെ പിവി സിന്ധു പ്രീക്വാര്‍ട്ടറില്‍ കടന്നു. എസ്റ്റോണിയന്‍ താരം ക്രിസ്റ്റന്‍ കുബയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം. 21-5, 21-10. പുരുഷ വിഭാഗം സിംഗിൾസിൽ ലക്ഷ്യ സെന്നും പ്രീക്വാർട്ടറിൽ കടന്നു. ആവേശകരമായ മത്സരത്തിൽ ലോക നാലാം നമ്പർ താരം ഇന്തോനേഷ്യയുടെ ജൊനാതൻ ക്രിസ്റ്റിയെ നേരിട്ടുള്ള സെറ്റുകൾക്കു വീഴ്ത്തിയാണ് ലക്ഷ്യയുടെ മുന്നേറ്റം. സ്കോർ: 21-18, 21-12.