വില്പനയ്ക്കായി വീട്ടീൽ സൂക്ഷിച്ച 7.73 കിലോ കഞ്ചാവ് പിടികൂടി

Jul 31, 2024

seena

വർക്കലയിൽ വില്പനയ്ക്കായി വീട്ടീൽ സൂക്ഷിച്ച 7.73 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ചെറുന്നിയൂർ താന്നിമൂട് ലക്ഷം വീട്ടിൽ ഉമേഷ്‌ (37) ആണ് അറസ്റ്റിലായത്.

ഇയാൾ വിദ്യാർഥികൾക്കും ചില്ലറ വിൽപ്പനക്കാർക്കും ലഹരി എത്തിച്ചു നൽകുന്നതായി, സ്റ്റേറ്റ് എൻഫോഴ്സ്‌മെന്റ് സ്കോഡ് ഇൻസ്‌പെക്ടർ ടി. ആർ മുകേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പ്രതിയുടെ വീട്ടിൽ നിന്നും പിടികൂടിയത്.

വർക്കല എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ സജീവ്. വിയുടെ നേതൃത്വത്തിൽ
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ. കെ. എ, പ്രിൻസ്. ടി. എസ്,
ദിനു. പി. ദേവ്, സീന.കെ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

cake tower new
LATEST NEWS
‘അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി’; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍

‘അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി’; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്ന് റാന്നി ടൗണ്‍...