ആറ്റിങ്ങൽ: ലീഡർ സാംസ്‌കാരികവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്ക്കാരിക സമ്മേളനവും മെരിറ്റ് ഈവനിംഗും, നിർദ്ധരായവർക്കുള്ള ചികിത്സാധനസഹായവും അടൂർ പ്രകാശ് എം. പി.ഉദ്ഘാടനം ചെയ്തു. ലീഡർ അനുസ്മരണ പ്രഭാഷണം മുൻ എം. പി. എൻ.പീതാംബരകുറുപ്പും വി. എസ്. അജിത്‌കുമാർ മുഖ്യ പ്രഭാക്ഷണവും നടത്തി.
ലീഡർ സാംസ്‌കാരിക വേദിയുടെ പ്രസിഡന്റ് കെ. കൃഷ്ണ മൂർത്തി അധ്യക്ഷനായിരുന്നു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്മാരായ ബി. ബിഷ്‌ണു, കെ. ആർ.അഭയൻ, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദീപ അനിൽ, കെ.അജന്തൻ നായർ,
പി. ജയചന്ദ്രൻ നായർ, ജെ. ശശി, നഗരസഭാ കൗൺസിലർ കെ. ജെ. രവികുമാർ, കർഷക കോൺഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് അടയമൺ മുരളീധരൻ, അഡ്വ. എ. ശ്രീധരൻ, ലീഡർ സാംസ്‌കാരിക വേദി സെക്രട്ടറി എസ്. ശ്രീരംഗൻ തുടങ്ങിയവർ പങ്കെടുത്തു.

















