ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക്

Aug 10, 2024

സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക്. തലയ്ക്കാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചു. താരത്തിൻ്റെ പരിക്ക് ​ഗുരുതരമല്ലെന്നാണ് ചിത്രത്തിൻ്റെ നിർമാതാവ് രാജശേഖരൻ പാണ്ഡ്യൻ അറിയിച്ചിരിക്കുന്നത്. നടന് കുറച്ചു​ദിവസത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ഊട്ടിയിലെ രണ്ടാമത്തെ ഷെഡ്യൂളിനിടെയാണ് നടന് പരിക്കേറ്റത്.

‘സൂര്യ 44’ എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ അന്തമാൻ നിക്കോബാർ ദ്വീപിൽ ഈയടുത്താണ് പൂർത്തിയായത്. സ്റ്റെെലിഷ് ലുക്കിലാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. സൂര്യയും കാർത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

LATEST NEWS