മലപ്പുറം: മുള്ളൻപന്നി കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മലപ്പുറം മൂത്തേടം പാലാങ്കരയിലാണ് സംഭവം. ബാലംകുളം സ്വദേശി ഷഫീഖ് മോൻ എന്ന ബാവ (32) യാണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. അതിരാവിലെ തന്റെ ഇറച്ചിക്കട തുറക്കാൻ കരുളായിയിലേക്ക് പോകുമ്പോഴാണ് മുള്ളൻ പന്നി ബൈക്കിന് കുറുകെ ചാടിയത്.നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു മറിയുകയായിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണം. സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ത്യന്‍ ജയത്തിന് ഇനി വേണ്ടത് 58 റണ്‍സ്; കളി അഞ്ചാം ദിനത്തിലേക്ക് നീട്ടി വിൻഡീസ്
ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിനരികില്‍. നാലാം...