തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട; രണ്ട് പേർ പൊലീസ് പിടിയിൽ

Aug 17, 2024

seena

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. തിരുവനന്തപുരം നഗരത്തിൽ വിൽക്കാൻ കൊണ്ടുവന്ന 200 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ സിറ്റി ഡാൻസാഫ് സംഘം പിടികൂടി. വലിയതുറ സ്വദേശികളായ കിഷോ‍‍ർ ബാബു, ഹെൻട്രി മോർച്ച് എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. തലസ്ഥാനത്തെ ഒരു പ്രധാന ഏജന്‍റിൻെറ സഹായികളാണ് ഇവരുവരും.

ഓരോ പ്രാവശ്യം ബെംഗളൂരുവിൽ നിന്നും മയക്കുമരുന്ന് എത്തിക്കുമ്പോഴും ക്യാരിയർമാർക്ക് വൻതോതിൽ പണവും മയക്കുമരുന്നും പ്രതിഫലമായി ലഭിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രധാന ഏജന്‍റിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഡാൻസാഫ് കൈമാറിയ പ്രതികളെ കരമന പൊലിസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

cake tower new
LATEST NEWS
ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപയുടെ വര്‍ധനവ്

ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപയുടെ വര്‍ധനവ്

ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപയുടെ...