മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ട് മരണം, 10 പേർക്ക് പരിക്ക്

Sep 2, 2024

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം. മെയ്തെയ് ​ഗ്രാമങ്ങളിലുണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു. ഗന്‍ബം സു​ര്‍​ബ​ല (35) ആണ് കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ഒ​രാ​ള്‍. ഇ​വ​രെ അ​ധി​കൃ​ത​ര്‍ തി​രി​ച്ച​റി​ഞ്ഞു. ത​ല​യ്ക്ക് വെ​ടി​യേ​റ്റ​താ​ണ് മ​ര​ണ​കാ​ര​ണം. സംഘർഷത്തിൽ കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ 12 വ​യ​സു​കാ​രി​യാ​യ മ​കള്‍​ ഉൾപ്പെ​ടെ 10 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ട് പൊ​ലീ​സു​കാ​രും ഒ​രു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ഉ​ൾ​പ്പെ​ടു​ന്നു. കു​ക്കി വി​മ​ത​രെ​ന്നു സം​ശ​യി​ക്കു​ന്ന ആ​ളു​ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു പൊ​ലീ​സ് അറിയിച്ചു. ഞായറാഴ്ച ഇം​ഫാ​ലി​ലെ പ​ടി​ഞ്ഞാ​റൻ മേ​ഖ​ല​യി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ​ഗ്രാമത്തിലെ നിരവധി വീടുകൾ അ​ഗ്നിക്കിരയായിട്ടുണ്ട്. നിരവധി ​ഗ്രാമീണരെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഒളിഞ്ഞിരുന്നാണ് അക്രമികൾ വെടിയുതിർത്തത്. ജനവാസ കേന്ദ്രത്തിൽ ബോംബ് ഉപയോ​ഗിച്ച് ‍ഡ്രോണുകളും വർഷിച്ചു. ബോംബാക്രമണത്തിൽ ഒരു വീട് പൂർണമായും തകർന്നു.

cake tower new
LATEST NEWS
‘ആരുമായിട്ടാണ് അവിഹിതം’; യുവതിയുടെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ചു; ഭര്‍ത്താവിന്റെ ക്രൂരത

‘ആരുമായിട്ടാണ് അവിഹിതം’; യുവതിയുടെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ചു; ഭര്‍ത്താവിന്റെ ക്രൂരത

പൂനെ: ഭാര്യക്ക് വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയുടെ ജനനേന്ദ്രിയത്തില്‍...

‘രക്ഷാപ്രവര്‍ത്തനത്തില്‍’ പുനരന്വേഷണം; ആശാവര്‍ക്കര്‍മാര്‍ക്ക് 3,000 കൂട്ടി; ധവളപത്രം പുറത്തിറക്കും

‘രക്ഷാപ്രവര്‍ത്തനത്തില്‍’ പുനരന്വേഷണം; ആശാവര്‍ക്കര്‍മാര്‍ക്ക് 3,000 കൂട്ടി; ധവളപത്രം പുറത്തിറക്കും

തിരുവനന്തപുരം: 2023ല്‍ നവകേരള സദസിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയില്‍...