ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ട്രെയിന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Sep 6, 2024

seena

വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ട്രെയിന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുഖ്യമന്ത്രിയും സംഘവും മധുര നഗര്‍ റെയില്‍വേ പാലത്തിലൂടെ സഞ്ചരിക്കവെയായിരുന്നു സംഭവം.
പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി എത്തിയതായിരുന്നു ചന്ദ്രബാബു നായിഡുവും ഉദ്യോഗസ്ഥ സംഘവും. പ്രളയക്കെടുതി അവലോകനം ചെയ്യുന്നതിനായി നായിഡു പാളത്തിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് അതേ ട്രാക്കിലൂടെ ഒരു ട്രെയിന്‍ വരുകയായിരുന്നു.

റെയില്‍ ഗതാഗതത്തിനു മാത്രമായി രൂപകല്പന ചെയ്തിരിക്കുന്ന പാലത്തില്‍ കാല്‍നടയാത്രയ്ക്ക് ഇടമില്ല. ട്രെയിന്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സുരക്ഷ ഉദ്യോസ്ഥര്‍ മുഖ്യമന്ത്രിയെ ഒരു വശത്തേക്ക് മാറ്റി സുരക്ഷിതനാക്കിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. മുഖ്യമന്ത്രിയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും അടുത്തു കൂടി ആണ് ട്രെയിന്‍ കടന്നുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിടിഐ എക്‌സില്‍ പങ്കുവെച്ചു. ശക്തമായ മഴയില്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി ജനജീവിതം ദുസ്സഹമായിരുന്നു.

cake tower new
LATEST NEWS
അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാത്രി കര തൊടും; വെള്ളിയാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാത്രി കര തൊടും; വെള്ളിയാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി...

ശരീരം 9 കഷണങ്ങളായി മുറിച്ചു, രണ്ടു ബാഗുകളിലാക്കി പാര്‍ക്ക് ചെയ്ത കാറില്‍ ഉപേക്ഷിച്ചു; ഭാര്യയും മകനും കാണാമറയത്ത്

ശരീരം 9 കഷണങ്ങളായി മുറിച്ചു, രണ്ടു ബാഗുകളിലാക്കി പാര്‍ക്ക് ചെയ്ത കാറില്‍ ഉപേക്ഷിച്ചു; ഭാര്യയും മകനും കാണാമറയത്ത്

ഷാര്‍ജ: കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയെ യുഎഇയിലെ ഷാര്‍ജയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി....