തൃശൂര്‍: തൃശൂരില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 54കാരന് മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരം ശങ്കു ബസാര്‍ കൈതക്കാട്ട് അനില്‍ (54) ആണ് മരിച്ചത്. പനിയും ചുമയും ബാധിച്ച് ചികിത്സയിലായിരുന്ന അനിലിന് ഓഗസ്റ്റ് 23നാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. ആന്തരികാവയങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകീട്ടായിരുന്നു മരണം.
മോസ്ക് മാൻ ഗോപാലകൃഷ്ണൻ അന്തരിച്ചു
തിരുവനന്തപുരം: കേരളത്തിലെ നിർമ്മാണ മേഖലയിലും മതസൗഹാർദത്തിന്റെ ചരിത്രത്തിലും വേറിട്ട വ്യക്തിമുദ്ര...

















