അനന്തപൂര്‍: ദുലീപ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ ബിക്കെതിരെ സഞ്ജു സാംസണ് സെഞ്ച്വറി. ഇന്ത്യ ഡി ടീമംഗമായ സഞ്ജു 101 പന്തില്‍ 106 റണ്‍സെടുത്ത് പുറത്തായി. 12 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. നവദീപ് സെയ്‌നിയുടെ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡി പിടിച്ചാണ് സഞ്ജു പുറത്തായത്.
ഇന്നലെ കളിനിര്‍ത്തുമ്പോള്‍ സഞ്ജു 89 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു.ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഡി സഞ്ജുവിന്റെ സെഞ്ച്വറിയുടെ മികവിൽ 349 റൺസിന് പുറത്തായി. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി ടീമിന് വേണ്ടി ഓപ്പണര്‍മാരായ ദേവ്ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത്, റിക്കി ഭുയി എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യ ബിയ്ക്ക് വേണ്ടി നവദീപ് സെയ്‌നി നാലു വിക്കറ്റെടുത്തു. രാഹുല്‍ ചാഹര്‍ മൂന്നു വിക്കറ്റും വീഴ്ത്തി. അഭിമന്യു ഈശ്വരന്‍ ആണ് ഇന്ത്യ ബി ടീം നായകന്‍. സൂര്യകുമാര്‍ യാദവ്, മുഷീര്‍ ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍ തുടങ്ങിയവര്‍ ഇന്ത്യ ബി ടീമിലുണ്ട്.