ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് പിവി അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ റദ്ദാക്കി

Oct 1, 2024

കോഴിക്കോട്: ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് പിവി അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ റദ്ദാക്കി. കടുത്ത തൊണ്ടവേദനയെ തുടർന്ന് സംസാരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെ പി വി അൻവർ തന്നെയാണ് ഈ വിവരം അറിയിച്ചത്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ പൊതുയോഗങ്ങളാണ് റദ്ദാക്കിയത്‌.

ഇന്ന് അരീക്കോടും നാളെ മഞ്ചേരിയിലും നടത്താനിരുന്ന യോഗങ്ങളാണ് മാറ്റിയത്. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതോടെയാണ് യോഗങ്ങള്‍ മാറ്റിയതെന്നെ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ അൻവർ പറഞ്ഞു. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് എംഎൽഎ ക്ഷമാപണം നടത്തി. വരും ദിവസങ്ങളിലെ യോ​ഗത്തേക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അറിയിക്കുമെന്നും അൻവർ വ്യക്തമാക്കി.

ഇന്നലെ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന ആക്ഷൻ കമ്മിറ്റിയുടെ വിശദീകരണ യോഗത്തിൽ മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് അൻവർ സംസാരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായാണ് പി വി അൻവർ രം​ഗത്ത് എത്തിയത്. മതസൗഹാർദ്ദത്തിന്റെ കടയ്ക്കൽ കത്തിവെക്കാനുള്ള ശ്രമത്തിന് നേതൃത്വം നൽകുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് പി വി അൻവർ ആരോപിച്ചു. മുഖ്യമന്ത്രി ആർ എസ്എസുമായും രാജ്യത്തെ ഭീകരവാദികളുമായും ചേർന്ന് ഒരു സമൂഹത്തെയാകെ അപരവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നും അൻവർ തുറന്നടിച്ചു.

LATEST NEWS
ആറ്റുകാൽ പൊങ്കാല: മടങ്ങുന്ന ഭക്തർക്കായി ഇന്ന് സ്പെഷ്യൽ പാസഞ്ചർ ട്രെയിൻ, തിരുവനന്തപുരം മുതൽ കൊല്ലം വരെ സർവീസ്

ആറ്റുകാൽ പൊങ്കാല: മടങ്ങുന്ന ഭക്തർക്കായി ഇന്ന് സ്പെഷ്യൽ പാസഞ്ചർ ട്രെയിൻ, തിരുവനന്തപുരം മുതൽ കൊല്ലം വരെ സർവീസ്

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിനും കൊല്ലം ജംഗ്ഷനുമിടയിൽ ഇന്ന് ഒരു സ്പെഷ്യൽ പാസഞ്ചർ ട്രെയിൻ...

തൊഴിലുറപ്പ്: അര്‍ഹമായ വേതനം ഉറപ്പാക്കാന്‍ ബദല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ ലഭ്യമാക്കണം

തൊഴിലുറപ്പ്: അര്‍ഹമായ വേതനം ഉറപ്പാക്കാന്‍ ബദല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ ലഭ്യമാക്കണം

ന്യൂഡല്‍ഹി: ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍...