പിആര്‍ ഏജന്‍സി വിവാദത്തില്‍ സിപിഎമ്മില്‍ അതൃപ്തി; മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

Oct 3, 2024

seena

തിരുവനന്തപുരം: പി ആര്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട വിവാദം മുഖ്യമന്ത്രിയുടെ ഓഫീസ് കൈകാര്യം ചെയ്ത രീതിയിൽ സിപിഎമ്മില്‍ അതൃപ്തി. ‘ചില കോണുകളില്‍ നിന്നുള്ള അമിത ആവേശം’ മുഖ്യമന്ത്രി നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട് വന്‍ കുഴപ്പത്തിലാക്കി എന്നാണ് വിലയിരുത്തല്‍. വിവാദം ഉടന്‍ അവസാനിപ്പിക്കണമെന്നും പാര്‍ട്ടി നേതൃത്വം ആഗ്രഹിക്കുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന.

മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം പാര്‍ട്ടിയേയും ഇടതു സര്‍ക്കാരിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കിയെന്നാണ് എതിര്‍പ്പുള്ളവരുടെ വാദം. അഭിമുഖം വന്നയുടനെ, വേഗത്തിലുള്ള ഇടപെടല്‍ നടത്തിയിരുന്നെങ്കില്‍, ഇത്തരമൊരു ആശയക്കുഴപ്പം ഒഴിവാക്കാനാകുമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഈ സുവര്‍ണ്ണ സമയം പാഴാക്കി. വാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ, മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നെങ്കില്‍ ദുര്‍വ്യാഖ്യാനങ്ങള്‍ ഒഴിവാക്കാമായിരുന്നു.

ഇതൊരു അനാവശ്യ വിവാദമാണെന്നും സിപിഎമ്മിലെ ഒരു പ്രമുഖ നേതാവ് സൂചിപ്പിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു പത്രക്കുറിപ്പ് നല്‍കേണ്ടതായിരുന്നു. മുഖ്യമന്ത്രിക്കും സിപിഎമ്മിനും അഭിമുഖം നടത്താനോ പ്രസ്താവന നടത്താനോ ഒരു പിആര്‍ ഏജന്‍സിയുടെയും സഹായം ആവശ്യമില്ല. പത്രം തെറ്റ് സമ്മതിച്ചതോടെ വിവാദം അവസാനിച്ചു. മലപ്പുറത്തെ കുറിച്ച് മുഖ്യമന്ത്രി മോശമായി പരാമര്‍ശിച്ചിട്ടില്ല. ഒരു പിആര്‍ ഏജന്‍സിയുമായും സിപിഎമ്മിന് ബന്ധമില്ല. ഈ ഏജന്‍സി തന്നെ എല്ലാ ആരോപണങ്ങളും നിഷേധിച്ചുവെന്നും നേതാവ് അഭിപ്രായപ്പെട്ടതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

cake tower new
LATEST NEWS
‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

ഭാരതീയ സംസ്കാരത്തിൽ പിതൃസ്മരണയ്ക്കും പിതൃആരാധനയ്ക്കും അത്യന്തം പ്രാധാന്യമുണ്ട്....

ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഡല്‍ഹി: എല്‍പിജി ഗാര്‍ഹിക സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് ഇ- കെവൈസി പൂര്‍ത്തിയാക്കാന്‍ ഇനി...