28-ാമത് വിസ്‌ഡം പ്രൊഫഷണൽ സ്റ്റുഡന്റ്‌സ് ഗ്ലോബൽ കോൺഫറൻസ് കഴക്കൂട്ടത്ത്

Oct 7, 2024

seena

തിരുവനന്തപുരം: വിസ്‌ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന 28-ാമത് വിസ്‌ഡം പ്രൊഫഷണൽ സ്റ്റുഡന്റ്‌സ് ഗ്ലോബൽ കോൺഫറൻസ് അനന്തപുരിയുടെ ഐ.ടി തലസ്ഥാനമായ കഴക്കൂട്ടത്ത് നടക്കും.

കഴക്കൂട്ടം അൽ-സാജ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഒക്ടോബർ 11,12,13 തീയതികളിലായാണ് ത്രിദിന സമ്മേളനം നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി ആറ് വേദികളിൽ ഇംഗ്ലീഷ്, മലയാളം, അറബി, തമിഴ് ഭാഷകളിലുള്ള 69
സെഷനുകളിലാണ് സമ്മേളനം നടക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പ്രൊഫഷണൽ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾ സമ്മേളനത്തിൽ പടങ്കടുക്കും. ഇന്ത്യയിലെയും വിദേശത്തേയും അക്കാദമിക വിദ്ഗ്ദരും പണ്ഡിതരും വിഷയാവതരണങ്ങൾ നടത്തും.

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ധനമന്ത്രി കെ.എൻ.ബാലഗോപാൽ, മുൻ മന്ത്രി രമേശ് ചെന്നിത്തല, Dr.ശശി തരൂർ എം.പി , എ.എ.റഹീം എം.പി , സഞ്ചയ് സിംഗ് എം.പി (ഡൽഹി), കെ.എസ്.ശബരീനാഥൻ, പി.കെ.ഫിറോസ് അടക്കമുള്ള പ്രമുഖർ വിവിധ ദിവസങ്ങളിൽ വിദ്യാർത്ഥികളുമായി സംവദിക്കും.

cake tower new
LATEST NEWS
ശുഭ്മന്‍ ഗില്‍ ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്; ടി20യില്‍ വൈഭവ് സൂര്യവംശിക്ക് വന്‍കുതിപ്പ്

ശുഭ്മന്‍ ഗില്‍ ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്; ടി20യില്‍ വൈഭവ് സൂര്യവംശിക്ക് വന്‍കുതിപ്പ്

ദുബൈ: ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്. വെസ്റ്റിന്‍ഡീസ് താരം...