കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി
തിരഞ്ഞെടുക്കപ്പെട്ട സജീർ രാജകുമാരിക്ക് ഇടതുപക്ഷ ജനാധിപത്യം മുന്നണി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് സ്വീകരണം നൽകി. ജയദേവൻ മാസ്റ്റർ ഹാളിൽ ചേർന്നയോഗത്തിൽ, എ എം റാഫി അധ്യക്ഷൻ ആയിരുന്നു. അഡ്വക്കേറ്റ് ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. ഘടകകക്ഷി നേതാക്കളായ, കെ എസ് ബാബു, വല്ലൂർ രാജീവ്, കെ പി മനോജ്, കോരാണി സനിൽ, ഹീരാലാൽ, ഷാജഹാൻ, എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റിക്കുവേണ്ടി മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് ബി സത്യൻ സ്വീകരിച്ചു. വികസന മുരിടിപ്പ് നേരിടുന്ന കരവാരം ഗ്രാമപഞ്ചായത്ത് എല്ലാവരുടെയും പിന്തുണയോടും സഹായത്തോടു കൂടി ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെൻറ് നടപ്പിലാക്കുന്ന വികസന പദ്ധതികൾ കരവാരം ഗ്രാമപഞ്ചായത്തിൽ പഞ്ചായത്തിൽ, ജനകീയമായി നടപ്പിലാക്കാൻ ശ്രമിക്കുമെന്ന് സജീർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
കല്ലമ്പലത്ത് വയോധികനെ കുത്തിപ്പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമം; രണ്ട് പേർ പിടിയിൽ
കല്ലമ്പലത്ത് വയോധികനെ കുത്തിപ്പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേർ പോലീസ് പിടിയിൽ....

















