കക്കൂസ് മാലിന്യം അനധികൃതമായി പുറന്തള്ളിയാൽ അരലക്ഷം രൂപ പിഴ ചുമത്തുമെന്ന് ആറ്റിങ്ങൽ നഗരസഭ

Nov 19, 2024

ആറ്റിങ്ങൽ: നഗരസഭാ പരിധിയിൽ സമ്പൂർണ്ണ ശുചിത്വം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി വെളിയിട വിസർജ്ജ്യം നിരോധിച്ചിട്ടുള്ളതും, വെളിയിട വിസർജ്ജ്യ വിമുക്ത നഗരമെന്ന പ്രഖ്യാപനവും നടത്തിയിട്ടുള്ളതുമാണ്. ഇത്തരം അടിസ്ഥാന സൗകര്യങ്ങൾക്കു വേണ്ടി നഗരസഭാ പരിധിയിൽ വിവിധയിടങ്ങളിലായി പൊതു ശൗചാലയങ്ങളും പ്രവർത്തിച്ചുവരുന്നു.

കൂടാതെ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള ദ്രവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനു വേണ്ടി സെപ്റ്റേജ് ശേഖരണ വാഹനത്തിൻ്റെ സേവനവും നഗരസഭയിൽ നിന്നും ലഭിക്കുന്നു.
എന്നാൽ ചില സാമൂഹ്യ വിരുദ്ധർ രാത്രികാലങ്ങളിൽ ഇത്തരം മാലിന്യങ്ങൾ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പുറന്തള്ളുന്ന ഒറ്റപ്പെട്ട സംഭവങ്ങളും നടക്കുന്നുണ്ട്.
ഇവരെ പിടികൂടാനായി സ്പെഷ്യൽ സ്ക്വാഡിനെ രൂപീകരിച്ചതായി ചെയർപേഴ്സൻ അഡ്വ.എസ്.കുമാരി അറിയിച്ചു.

2022 ലെ പൊതുജനാരോഗ്യ നിയമപ്രകാരം പിടികൂടുന്നവർക്കെതിരെ 50000 രൂപ പിഴചുമത്തുകയും, ഇതിനുപയോഗിച്ച വാഹനത്തിൻ്റെ രെജിസ്ട്രേഷൻ ഉൾപ്പെടെ റദ്ദ് ചെയ്യുന്ന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പിനെ സമീപിക്കുമെന്നും നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. നിയമപരമായി സെപ്റ്റേജ് മാലിന്യം നീക്കം ചെയ്യുന്നതിനു വേണ്ടി നഗരത്തിനകത്തും പുറത്തുമുള്ളവർക്ക് 8089081316 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

LATEST NEWS
വഖഫ് ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കണം; കയ്യേറ്റക്കാരെ ഒഴിപ്പിക്കണം; വഖഫ് സംരക്ഷണ സമിതി

വഖഫ് ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കണം; കയ്യേറ്റക്കാരെ ഒഴിപ്പിക്കണം; വഖഫ് സംരക്ഷണ സമിതി

കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കേരള വഖഫ് സംരക്ഷണ സമിതി. വഖഫ്...

ഭാരത് ഡൈനാമിക്‌സില്‍ 150 ഒഴിവുകള്‍; രജിസ്‌ട്രേഷന്‍ നവംബര്‍ 25 വരെ; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം

ഭാരത് ഡൈനാമിക്‌സില്‍ 150 ഒഴിവുകള്‍; രജിസ്‌ട്രേഷന്‍ നവംബര്‍ 25 വരെ; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം

പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡില്‍ വിവധ...