കോവിഡ് കാലത്ത് വിതരണം ചെയ്ത ഭക്ഷ്യകിറ്റുകളുടെ കമ്മീഷൻ ലഭ്യമാക്കുക, റേഷൻ വ്യാപാരികൾക്ക് മാസംതോറും ലഭിക്കേണ്ട കമ്മീഷൻ അതാത് മാസം ലഭ്യമാക്കുക,കേന്ദ്രം കേരളത്തിന് വെട്ടിക്കുറച്ച ഭക്ഷ്യധാന്യ വിഹിതം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ചിറയിൻകീഴ് താലൂക്ക് റേഷൻ റീട്ടെയിൽ എംപ്ലോയീസ് സി.ഐ.റ്റി.യു താലൂക്ക് സിവിൽ സപ്ലൈസ് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗവും സി.ഐ.റ്റി.യു സംസ്ഥാന കമ്മിറ്റി അംഗവുമായ ആർ സുഭാഷ് ഉദ്ഘാടനം ചെയ്തു. റേഷൻ ഡീലേഴ്സ് സംസ്ഥാന സെക്രട്ടറി കാരേറ്റ് സുരേഷ്, താലൂക്ക് പ്രസിഡന്റ് ജി വേണുഗോപാലൻ നായർ, താലൂക്ക് വൈസ് പ്രസിഡന്റ് വിജയകുമാർ, താലൂക്ക് സെക്രട്ടറി മുട്ടപ്പലം സുരേഷ് എന്നിവർ സംസാരിച്ചു.
വഖഫ് ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കണം; കയ്യേറ്റക്കാരെ ഒഴിപ്പിക്കണം; വഖഫ് സംരക്ഷണ സമിതി
കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കേരള വഖഫ് സംരക്ഷണ സമിതി. വഖഫ്...